Zygo-Ad

ലൈംഗിക ആവശ്യം, തേടുന്നത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ, ഇരകളെ കുടുക്കുന്നത് മൊബൈല്‍ ഡേറ്റിംഗ് ആപ്പ് വഴി: പിന്നില്‍ വൻ മാഫിയ


കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന വൻമാഫിയ സംസ്ഥാനത്ത് വ്യാപമാകുന്നതായി റിപ്പോർട്ട്.

ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരകളെ കണ്ടെത്തുന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. മലപ്പുറം, കണ്ണൂർ, കോഴിക്കോട് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന മാഫിയക്ക് സംസ്ഥാനത്തെമ്ബാടും ഏജന്റുമാർ ഉണ്ടെന്നാണ് സൂചന.

ഗേ ഡേറ്റിംഗ് ആപ്പ് വഴിയാണ് കുട്ടികളെ കുടുക്കുന്നത്. ആപ്പില്‍ കയറുന്നവരുമായി ആദ്യം പരിചയം സ്ഥാപിച്ച ശേഷമാണ് ലൈംഗിക ചൂഷണത്തിന് ശ്രമിക്കുന്നത്.

 പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് വഴങ്ങാത്തവരെ പണം വാഗ്ദാനം ചെയ്ത് വലയിലാക്കും. ഇവരെ പിന്നീട് ലഹരിക്ക് അടിമയാക്കി ലഹരി വിതരണത്തിന് ഉപയോഗിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കോഡ് ഭാഷയിലാണ് ഗ്രൂപ്പില്‍ ആശയവിനിമയം നടക്കുന്നത്. 

ബോട്ടം എന്നാല്‍ ലൈംഗിക ബന്ധത്തിന് വിധേയരാകുന്നയാള്‍ എന്നും ടോപ് എന്നാല്‍ ലൈംഗികമായി ഉപയോഗിക്കുന്നയാളും വേഴ്സ് എന്നാല്‍ രണ്ടിനും ഉപയോഗിക്കാം എന്നാണ് ഉദ്ദേശിക്കുന്നത്. സൈഡ് എന്നാല്‍ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധമൊഴികെ ബാക്കിയെല്ലാത്തിനും തയ്യാർ എന്നാണ് അ‍ർത്ഥം.

പ്രായപൂർത്തിയാകാത്ത കുട്ടികളെ കുടുക്കുന്ന ഇത്തരം ആപ്പുകള്‍ നിയന്ത്രിക്കണമെന്നാണ് രക്ഷകർത്താക്കള്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച്‌ പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കാൻ ഒരുങ്ങുകയാണ് ഇവർ.

Previous Post Next Post