കണ്ണൂർ: കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള എസ് പി സി എ റോഡ്, പഴയ ബസ് സ്റ്റാൻഡ്, കോടതി, മുനിസിപ്പൽ ഓഫീസ്, കെ വി ആർ, ഫാത്തിമ ഹോസ്പിറ്റൽ ഭാഗങ്ങളിൽ നാളെ രാവിലെ 8.30 മുതൽ 10.30 വരെയും കുനിയിൽ പീടിക, യതീം ഖാന, കക്കാട് ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
തളിപ്പറമ്പ്: തളിപ്പറമ്പ് 220 കെ വി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒക്ടോബർ 26 ന് ഞായറാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ തളിപ്പറമ്പ്, കരിമ്പം, പരിയാരം, ചപ്പാരപ്പടവ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി തടസ്സം ഉണ്ടാകുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു
.jpg)