Zygo-Ad

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസ് ഇൻസ്പെക്ടർമാർക്ക് സ്ഥലം മാറ്റം

 


കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പൊലീസ് ഇൻസ്പെക്ടർമാർക്ക് സ്ഥലംമാറ്റം നടന്നു. സംസ്ഥാനത്ത് 127 ഇൻസ്പെക്ടർമാരെയാണ് മാറ്റി നിയമിച്ച് ഉത്തരവിറക്കിയത്.

കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയെ ശ്രീകണ്ഠാപുരത്തേക്കും, ന്യൂമാഹി ഇൻസ്പെക്ടർ പി. എ. ബിനുമോഹനെ കണ്ണൂർ ടൗണിലേക്കുമാണ് മാറ്റിയത്.


തിരഞ്ഞെടുപ്പ് സമയത്തെ നിയമവും ക്രമവും ഉറപ്പാക്കുന്നതിനായാണ് സ്ഥലംമാറ്റമെന്ന് അറിയിച്ചിട്ടുണ്ട്.

Previous Post Next Post