കണ്ണൂർ:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി വനിത, പട്ടികവിഭാഗം സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ നാലാം ദിനം തലശ്ശേരി, കൂത്തുപറമ്പ്, പേരാവൂര്‍ ബ്ലോക്കിന് കീഴിലെ 20 ഗ്രാമപഞ്ചായത്തുകളുടെയും ജില്ലയിലെ എട്ട് നഗരസഭകളുടെയും നറുക്കെടുപ്പ് നടന്നു. ഇതോടെ ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവയുടെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍ എന്നിവർ നേതൃത്വം നല്‍കി
ഗ്രാമപഞ്ചായത്തുകള്‍
പിണറായി ഗ്രാമപഞ്ചായത്ത്
വനിത: മൂന്ന് ചേരിക്കല്‍, ഏഴ് പന്തക്കപ്പാറ, എട്ട് കാപ്പുമ്മല്‍, ഒന്‍പത് പാനുണ്ട കോമ്പ്, 10 പാനുണ്ട, 13 പൊട്ടന്‍പാറ, 14 പെനാങ്കിമൊട്ട, 15 കോഴൂര്‍, 17 കിഴക്കുംഭാഗം, 18 പടന്നക്കര, 21 കോളാട്
പട്ടികവര്‍ഗം: 19 പിണറായി തെരു
ധര്‍മ്മടം ഗ്രാമപഞ്ചായത്ത്
വനിത: ഒന്ന് മേലൂര്‍ വടക്ക്, മൂന്ന് താഴേക്കാവ്, ഒന്‍പത് പരീക്കടവ്, 11 സ്വാമിക്കുന്ന്, 12 ചാത്തോടം, 13 ചീരോത്ത്, 14 ഈത്താമണി, 16 വെള്ളൊഴുക്ക്, 19 യൂണിവേഴ്സിറ്റി, 20 ഗുംട്ടിമുക്ക്
പട്ടികജാതി: 15 പള്ളിപ്രം
എരഞ്ഞോളി ഗ്രാമപഞ്ചായത്ത്
വനിത: ഒന്ന് കാളിയില്‍, മൂന്ന് തോട്ടുമ്മല്‍, നാല് വടക്കുമ്പാട് ഹൈസ്‌കൂള്‍, ആറ് മലാല്‍, എട്ട് നിടുങ്ങോട്ടില്‍, ഒന്‍പത് കപ്പരട്ടി, 12 അരങ്ങേറ്റുപറമ്പ്, 16 പന്ന്യോട്ട്, 17 ചന്ദ്രോത്ത്
പട്ടികജാതി: 18 വലിയതോട്
ന്യൂമാഹി ഗ്രാമപഞ്ചായത്ത്
വനിത : രണ്ട് കരീക്കുന്ന്, നാല് ഏടന്നൂര്‍, അഞ്ച് പെരുമുണ്ടേരി, ആറ് മാങ്ങോട് വയല്‍, 10 പെരിങ്ങാടി, 11 ന്യൂമാഹി ടൗണ്‍, 14 കുറിച്ചിയില്‍ കടപ്പുറം
പട്ടികജാതി: 13 ചവോക്കുന്ന്
തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത്
വനിത: ഒന്ന് വടക്കെപൊയിലൂര്‍, നാല് കരിയാരിച്ചാലില്‍, അഞ്ച് പൊയിലൂര്‍ ടൗണ്‍, ആറ് വിളക്കോട്ടൂര്‍, 13 കുറുങ്ങാട്, 15 ഹൈസ്‌കൂള്‍, 16 ചാക്യാര്‍കുന്ന്, 17 കല്ലിക്കണ്ടി, 18 വിളക്കോട്ടൂര്‍ വെസ്റ്റ്, 19 മേപ്പാട്ട്
പട്ടികജാതി സംവരണം: 10 മുണ്ടത്തോട്
കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത്*
വനിത: നാല് കുന്നോത്ത്പറമ്പ്, അഞ്ച് ചിറ്റാരിത്തോട്, ആറ് ജാതിക്കൂട്ടം, ഒന്‍പത് മാണിക്കോത്ത്, 10 നൂഞ്ഞമ്പ്രം, 13 ഈസ്റ്റ് പാറാട്, 14 കണ്ണങ്കോട്, 15 പുത്തൂര്‍, 17 സെന്റര്‍ പുത്തൂര്‍, 18 കൂറ്റേരി, 19 മരുന്നംപൊയില്‍, 23 കുനുമ്മല്‍
പട്ടികജാതി: മൂന്ന് ചെണ്ടയാട്
ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത്
വനിത: രണ്ട് വട്ടോളി, നാല് തൊടീക്കളം, ഏഴ് പൂഴിയോട്, എട്ട് കണ്ണവം, ഒന്‍പത് ചുണ്ടയില്‍, 10 ചിറ്റാരിപ്പറമ്പ്, 11 പൂവത്തിന്‍കീഴില്‍, 12 മണ്ണന്തറ, 16 മാനന്തേരി
പട്ടികവര്‍ഗം: ഒന്ന് മുടപ്പത്തൂര്‍
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്
വനിത: രണ്ട് മലക്കുതാഴെ, നാല് കണ്ണന്‍വയല്‍, ഒന്‍പത് മുല്ലപ്രം, 10 മൊയ്തുപ്പാലം, 11 ദീപ്തി, 12 കൂടക്കടവ്, 13 ഉമ്മര്‍ഗേറ്റ്, 14 സുരഭി, 16 ഡിസ്പെന്‍സറി
പട്ടികജാതി: 15 കെട്ടിനകം
വേങ്ങാട് ഗ്രാമപഞ്ചായത്ത്
വനിത: ഒന്ന് തട്ടാരി, രണ്ട് വെണ്‍മണല്‍, മൂന്ന് കല്ലായി, അഞ്ച് വേങ്ങാട്മൊട്ട, എട്ട് കൈതേരിപ്പൊയില്‍, ഒന്‍പത് വാളാങ്കിച്ചാല്‍, 11 പാച്ചപ്പൊയ്ക, 12 പറമ്പായി, 14 കേളാലൂര്‍, 16 പൊയനാട്, 22 ചാമ്പാട്, 23 കൊളത്തുമല
പട്ടികജാതി: 21 കുന്നിരിക്ക
അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്
വനിത: മൂന്ന് പറമ്പുക്കരി, നാല് കണ്ണാടിവെളിച്ചം, ആറ് മുരിങ്ങേരി, 10 പാളയം, 11 പലേരി, 12 കാവിന്‍മൂല, 13 ഓടത്തില്‍ പീടിക, 16 ചക്കരക്കല്‍, 17 ആനേനിമൊട്ട
പട്ടികജാതി: ഒന്ന് മുഴപ്പാല
കോട്ടയം ഗ്രാമ പഞ്ചായത്ത്
വനിത : രണ്ട് കിണവക്കല്‍, മൂന്ന് കോട്ടക്കുന്ന്, ഏഴ് കോട്ടയംപൊയില്‍, 10 ആറാംമൈല്‍, 11 എരുവട്ടി, 12 പൂളബസാര്‍, 13 കൂവപ്പാടി, 15 മംഗലോട്ടുംചാല്‍
പട്ടികജാതി : ഒമ്പത് കുന്നിനുമീത്തല്‍
മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത്
വനിത: മൂന്ന് മെരുവമ്പായി, നാല് കണ്ടംകുന്ന് ടൌണ്‍, അഞ്ച്. കണ്ടംകുന്ന്, ആറ് നീര്‍വ്വേലി, എട്ട് ആയിത്തര മമ്പറം, 14 കുറുമ്പക്കല്‍, 15 അയ്യപ്പന്‍തോട്, 16 അമ്പിലാട്, 17 മാങ്ങാട്ടിടം, 19 ശങ്കരനെല്ലൂര്‍, 20 കോയിലോട്
പട്ടികജാതി: 12 രാമപുരം
കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത്
വനിത : രണ്ട് അണുങ്ങോട്, ഏഴ് ഏലപ്പീടിക, എട്ട് പൂളക്കുറ്റി, 10 കാടല, 11 നെല്ലിക്കുന്ന്, 14 ചാണപ്പാറ
പട്ടികവര്‍ഗ്ഗം: അഞ്ച് വെള്ളൂന്നി
പട്ടിക വര്‍ഗ്ഗവനിത : 12 കൊളക്കാട്
പാട്യം ഗ്രാമപഞ്ചായത്ത്
വനിത: ഒന്ന് കോങ്ങാറ്റ നോര്‍ത്ത്, രണ്ട് പൂക്കോട്, നാല് സൗത്ത് പാട്യം, ആറ് പുതിയതെരു, ഏഴ് പാച്ചാപ്പൊയില്‍, എട്ട് മുതിയങ്ങ, 10 കൂറ്റേരിപ്പൊയില്‍, 11 ചീരാറ്റ, 12 പാറേമ്മല്‍ പീടിക, 20 കോങ്ങാറ്റ
പട്ടികവര്‍ഗ്ഗം: 18 കൊങ്കച്ചി
കേളകം ഗ്രാമപഞ്ചായത്ത്
വനിത: മൂന്ന് പാറത്തോട്, ആറ് ശാന്തിഗിരി, ഒമ്പത് ഐടിസി, 10 വെള്ളൂന്നി, 11 പൂവത്തിന്‍ചോല, 12 മഞ്ഞളാംപുറം, 13 കേളകം
പട്ടികവര്‍ഗ്ഗം: നാല് വെണ്ടേക്കുംചാല്‍
കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത്
വനിത : രണ്ട് പാലുകാച്ചി, മൂന്ന് വെറ്റിലകൊല്ലി, അഞ്ച് പാല്‍ചുരം, ഏഴ് അമ്പായത്തോട് വെസ്റ്റ്, ഒമ്പത് കൊട്ടിയൂര്‍, 13 ചുങ്കക്കുന്ന്, 14 മാടത്തുംകാവ്
പട്ടികവര്‍ഗ്ഗം: ഒന്ന് പൊയ്യമല
മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത്
വനിത: അഞ്ച് പാലപ്പുഴ, ഏഴ് പാല, എട്ട് കാക്കയങ്ങാട്, 10 ഗ്രാമം, 13 കടുക്കാപ്പാലം, 14 നല്ലൂര്‍, 15 പാറക്കണ്ടം, 16 കുന്നത്തൂര്‍
പട്ടികവര്‍ഗ്ഗം: 12 മുടക്കോഴി
കോളയാട് ഗ്രാമ പഞ്ചായത്ത്
വനിത: ഒന്ന് ആലച്ചേരി, നാല് ആര്യപ്പറമ്പ്, 11 പെരുവ, 12 ചങ്ങലഗേറ്റ്, 13 കോളയാട്, 14 പാടിപ്പറമ്പ്
പട്ടികവര്‍ഗ്ഗ വനിത: അഞ്ച് വായന്നൂര്‍, 10 പെരുന്തോടി
പട്ടികവര്‍ഗ്ഗം : 15 എടയാര്‍
മാലൂര്‍ ഗ്രാമപഞ്ചായത്ത്
വനിത: രണ്ട് വെള്ളിലോട്, മൂന്ന് പടുപാറ, നാല് എരട്ടേങ്ങല്‍, എട്ട് പുഴാരി, ഒമ്പത് തോലമ്പ്ര, 11 കുണ്ടേരി പൊയില്‍, 12 മള്ളന്നൂര്‍, 16 പറമ്പല്‍
പട്ടികവര്‍ഗ്ഗം : ഏഴ് നിട്ടാറമ്പ്
പേരാവൂര്‍ ഗ്രാമപഞ്ചായത്ത്
വനിത: ഒന്ന് മേല്‍മുരിങ്ങോടി, അഞ്ച് വളയങ്ങാട്, ആറ് മഠപ്പുരച്ചാല്‍, എട്ട് കല്ലടി, ഒമ്പത് തുണ്ടിയില്‍, 11 ചെവിടിക്കുന്ന്, 12 തിരുവോണപ്പുറം, 15 തെരു, 17 കോട്ടുമാങ്ങ
പട്ടികവര്‍ഗ്ഗം: മൂന്ന് ബഗ്ലക്കുന്ന്
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.കെ ബിനി, തദ്ദേശസ്ഥാപന വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.