പിലാത്തറ: മണ്ടൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഫുട്ബോൾ താരം മരിച്ചു. സ്കൂട്ടർ യാത്രികനായ അതിയടം മണ്ടിയൻ ഹൗസിലെ കെ വി നീരജാ(20)ണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് 6.45 നായിരുന്നു അപകടം. പഴയങ്ങാടി ഭാഗത്തു നിന്നും പിലാത്തറ ഭാഗത്തേക്ക് പോകുന്ന നീരജ് ഓടിച്ചിരുന്ന സ്കൂട്ടറും പഴയങ്ങാടി ഭാഗത്തെക്ക് പോകുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ സാരമായി പരിക്കേറ്റ നീരജിനെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചൊവ്വ പകൽ 12ന് അതിയടം ഇ എം എസ് വായന ശാലയിൽ പൊതുദർശനത്തിനു ശേഷം രണ്ടിന് അതിയടം പൊതുശ്മശാന ത്തിൽ സംസ്കാരം.
ഫുട്ബോൾ താരമായിരുന്നു നീരജ്. ഇന്ത്യൻ കോഫീ ഹൗസ് പയ്യന്നൂർ ബ്രാഞ്ചിൽ മൂന്നു മാസം മുമ്പാണ് ജോലി ലഭിച്ചത്. അതിയടത്തെ എം രവി- സുഭന ദമ്പതികളുടെ മകനാണ്. സഹോദരൻ: സൂരജ് (ബംഗളൂരു)
