പഴയങ്ങാടി: പുതിയങ്ങാടിയിൽ പാചക വാതക സിലിണ്ടർ ചോർന്നുണ്ടായ തീപിടുത്തത്തിൽ മരണം രണ്ടായി. ഗുരുതരമായി പൊള്ളലേറ്റു ഒഡീഷ ബിഷന്തപൂർ സ്വദേശി നിഘം ബെഹ്റ (38) ആണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ രണ്ട് പേർ പരിയാരം ഗവ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അപകടത്തിൽ പൊള്ളലേറ്റ ഒറീസ സ്വദേശി സുഭാഷ് ബഹറ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.