തീനക്കിയെടുത്തവാണിജ്യസമുച്ചയത്തിൽമൂന്നാംദിനത്തിലും പുകമണം മാറിയിട്ടില്ല. ആരിലും ശ്വാസംമുട്ടലുംവിമ്മിട്ടവുമുണ്ടാക്കുംകാഴ്ചകൾ.ചിതറിക്കിടക്കുന്ന ചില്ലും വിണ്ടുകീറിയ ചുമരും പാതികത്തിയ ബോർഡുകളും കരിഞ്ഞ ചരക്കുകളും മാത്രമാണ് ജില്ല കണ്ട ഏറ്റവും വലിയ തീപ്പിടിത്തം ബാക്കിവെച്ചത്.
കടകൾ വൃത്തിയാക്കി ചാരത്തിൽനിന്ന് ജീവിതം തിരിച്ചുപിടിക്കാൻ ചിലർ വാണിജ്യസമുച്ചയത്തിൽ എത്തിയെങ്കിലുംഅന്വേഷണത്തിന്റെയും സുരക്ഷയുടെയും പേരിൽ പോലീസ് തടഞ്ഞു.
മാലിന്യംനീക്കികെട്ടിടത്തിന്റെ ഉറപ്പ് പരിശോധിച്ചശേഷം മതി പുനരധിവാസം എന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്.
മൂന്നുനിരയിലായി 112 മുറിയുള്ള കെട്ടിടത്തിൽ 101 മുറിയിലെ 33 കടയാണ്പൂർണമായുംകത്തിനശിച്ചത്.ചിലവയ്ക്ക്ഭാഗികനാശമാണ്ഉണ്ടായത്.തീപ്പിടിത്തത്തിനുള്ള കാരണം തേടിയുള്ള അന്വേഷണം ഒരു ഭാഗത്ത് നടക്കുന്നുണ്ട്. അപ്പോഴും ഒരു കാര്യം വ്യക്തമാണ്-ആ കടമുറികൾ ഒരുപാടുപേരുടെ ജീവനായിരുന്നു, ജീവിതവുമായിരുന്നു.
വർഷങ്ങൾക്ക് മുൻപ് തളിപ്പറമ്പിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന കെ.വി. തറവാടാണ് ഇന്നത്തെ മൂന്നുനില വ്യാപാരസമുച്ചയമായത്. തളിപ്പറമ്പ് ഹൈദ്രോസ് മസ്ജിദിനോട് ചേർന്നുള്ള വലിയ തറവാട് വീട് ഇന്നും പലരുടെയും ഓർമ്മയിലുണ്ട്. പിന്നീടാണവിടെ വ്യാപാരസമുച്ചയം ഉയർന്നത്. നഗരം വികസിക്കുന്നതിനനുസരിച്ച് അതും വികസിച്ചു. കെ.വി. കുടുംബത്തിൽപെട്ടവർ നേരിട്ടും അവരിൽനിന്ന് വാടകയ്ക്ക് മുറിയെടുത്തവരും വ്യാപാരവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് തീ എല്ലാം ചാരമാക്കിയത്.
നഷ്ടത്തിന്റെയും വേദനയുടെയും ദിനങ്ങൾ മറന്ന് വീണ്ടും വ്യാപാരം വളർത്താനുളള നടപടിയാണ് എത്രയും വേഗം വേണ്ടതെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റ് സെക്രട്ടേറിയറ്റ് അംഗം സജയ് ഇടമറ്റവും ട്രഷറർ കെ.എസ് അഷ്കറും പറയുന്നു.