Zygo-Ad

ഗ്യാസ് ഏജൻസി നല്കാമെന്ന് പറഞ്ഞ് മൂന്നേകാല്‍ ലക്ഷം തട്ടി; രണ്ടുപേര്‍ക്കെതിരേ കേസ്


പരിയാരം: പാചക വാതകം വിതരണം ചെയ്യുന്ന ഗ്യാസ് ഏജന്‍സി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച്‌ മണ്ടൂര്‍ സ്വദേശിയുടെ 3,30,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടു പേര്‍ക്കെതിരേ പരിയാരം പോലീസ് കേസെടുത്തു.

ചെറുതാഴം മണ്ടൂര്‍ അമ്പലം റോഡിലെ കപ്പച്ചേരി വീട്ടില്‍ മുരളീധരന്‍ കൊഴുമ്മലിന്‍റെ (58) പരാതിയില്‍ തൃശൂര്‍ കൊടകര മുകുന്ദപുരം മണക്കുളങ്ങര പാച്ചേനവീട്ടില്‍ മുരളീധരന്‍ നായര്‍, കോഴിക്കോട് പേരാമ്പ്ര ധനലക്ഷ്മി നിവാസില്‍ സുബ്രഹ്മണ്യന്‍ എന്നിവരുടെ പേരിലാണ് കേസെടുത്തത്.

2023 ജൂണ്‍ ഒൻപത് മുതല്‍ നവംബര്‍ 26 വരെയുള്ള കാലയളവില്‍ മുരളീധരന്‍ കൊഴുമ്മലിന് പാചക ഗ്യാസ് ഏജന്‍സി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച്‌ ഒന്നാം പ്രതിയുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്കുകയായിരുന്നു. എന്നാല്‍, ഗ്യാസ് ഏജന്‍സിയോ പണമോ നല്കാതെ വഞ്ചിച്ചുവെന്നാണ് പരാതി.

Previous Post Next Post