പഴയങ്ങാടി: ഇരിണാവില്‍ വീടിനു നേരേ ബോംബേറ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ഇരിണാവ് കച്ചേരിത്തറയ്ക്ക് സമീപം പടപ്പില്‍ സുബൈദയുടെ വീടിനു നേരേയാണ് ബോംബേറുണ്ടായത്.
ഉഗ്ര സ്ഫോടനത്തില്‍ രണ്ട് ബോംബുകളാണ് വീട്ടുമുറ്റത്ത് വീണ് പൊട്ടിത്തെറിച്ചത്. ഗൃഹനാഥയുടെ നിലവിളിയില്‍ നാട്ടുകാരും ഭയചകിതരായി. 200 മീറ്റർ കൂടുതല്‍ ദൂരത്തില്‍ സ്ഫോടനത്തിന്‍റെ അലയൊലികള്‍ കേട്ടതായി നാട്ടുകാർ പറഞ്ഞു.
വീടിനു നേരേ ബോംബേറിഞ്ഞ കേസിലെ പ്രതികളെക്കുറിച്ച് കണ്ണപുരം പോലീസിന് സൂചന ലഭിച്ചു. സംഭവത്തില്‍ രണ്ടു പേർക്കെതിരേ കേസെടുത്തിരുന്നു.
പ്രധാന റോഡില്‍ കാറില്‍ എത്തിയ സംഘം ഏറെ അകലെയല്ലാത്ത വീട്ടിലേക്ക് നടന്ന് എത്തിയാണ് ബോംബെറിഞ്ഞത്. സംഭവം നടക്കുമ്പോള്‍ സുബൈദ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
അക്രമികളുടെ കൈയില്‍ തോക്ക് ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. അക്രമം നടന്ന വീടിന് സമീപത്തെ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യം പരിശോധിച്ചതില്‍ നിന്നാണ് കാറിലെത്തിയ രണ്ടുപേരാണ് അക്രമം നടത്തിയതെന്ന് വ്യക്തമായത്.
ഇതില്‍ ഒരാളെയും പ്രതികളെ ത്തിയ കാറും പോലീസ് തിരിച്ചറിഞ്ഞു. ആക്രമണത്തിന് പിന്നിലുള്ള കാരണങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണെന്ന് അന്വഷണ ചുമതലയുള്ള കണ്ണപുരം എസ്‌എച്ച്‌ഒ പറഞ്ഞു.
സ്ഥലത്ത് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഫോറൻസിക് എന്നിവർ സ്ഥലെത്തെത്തി പരിശോധന നടത്തി. സുബൈദയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരേ കണ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.