പയ്യന്നൂർ: ദേശീയപാതയിൽ എടാട്ട് സെൻട്രൽ സ്കൂൾ റോഡിന് സമീപം കാൽനടയാത്രികൻ വാഹനമിടിച്ച് മരിച്ചു.
എടാട്ട് സെൻട്രൽ സ്കൂൾ റോഡിന് സമീപത്തെ പാറോട്ടകത്ത് ടി കെ അബ്ദുള്ള (75)യാണ് മരണപ്പെട്ടത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.
എടാട്ട് ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു അബ്ദുള്ള. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ശനിയാഴ്‌ച ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: അസ്മ. മക്കൾ: ഹാരീസ്, മുത്തലീബ്, ഹനീഫ, റഷീദ്, ഷഫീഖ്.