കണ്ണൂർ: മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടതിനെ തുടർന്ന് ചൊക്ലി സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് 99,700 രൂപ നഷ്ടപ്പെട്ടതായി പരാതി.
ടെലിഗ്രാം വഴി ട്രേഡിങ് നടത്താൻ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച വളപട്ടണം സ്വദേശിനിക്ക് 3,92,754 രൂപ നഷ്ടപ്പെട്ടു.
നിക്ഷേപിച്ച പണമോ, വാഗ്ദാനം ചെയ്ത ലാഭമോ നൽകാതെ ചതിച്ചതായാണ് സൈബർ സെല്ലിന് നൽകിയ പരാതിയിൽ പറയുന്നത്.