കണ്ണൂർ: കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പില്‍ അഞ്ച് ജനറല്‍ സീറ്റിലും എസ്‌എഫ്‌ഐ വിജയം കൈവരിച്ചു. തെരഞ്ഞെടുപ്പ് ഫലം ഏറെ വൈകിയാണ് വന്നിരിക്കുന്നത്.
തുടർച്ചയായി 26-ാം തവണയാണ് കണ്ണൂരിലെ ചുവപ്പ് കോട്ടയായ എസ്‌എഫ്‌ഐ യൂണിയൻ നിലനിർത്തുന്നത്. നന്ദജ് ബാബു എന്ന വിദ്യാര്‍ത്ഥിയാണ് യൂണിയൻ ചെയർപേഴ്സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് സീറ്റും എസ്‌എഫ്‌ഐക്ക് തന്നെയാണ് ലഭിച്ചത്. വലിയ നാടകീയ രംഗങ്ങള്‍ക്കാണ് ഇന്ന് കണ്ണൂര്‍ സര്‍വ്വകലാശാല സാക്ഷ്യം വഹിച്ചത്.
സര്‍വകലാശാലയില്‍ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ- യുഡിഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കനത്ത സംഘര്‍ഷം നടന്നിരുന്നു.
സംഘർഷത്തിൽ പൊലീസും പ്രവര്‍ത്തകരുമായി പല തവണ ഉന്തും തള്ളുമുണ്ടാക്കുകയും എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പൊലീസിനും പരിക്കേൽക്കുകയും ചെയ്തു