കാലിക്കാവ് ∙ ബിജെപി കല്യാശേരി മണ്ഡലം പ്രസിഡന്റ് സി.വി. സുമേഷ് സിപിഐഎമ്മില്‍ ചേര്‍ന്നു. സുമേഷിനൊപ്പം ബിജെപിയിലെ 11 സജീവ പ്രവര്‍ത്തകരും സിപിഐഎമ്മില്‍ പ്രവേശിച്ചു. പാര്‍ട്ടിയിലുണ്ടായ കടുത്ത അവഗണനയും, ജില്ലാ പ്രസിഡന്റ് വിനോദ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുമാണ് രാജിയിലേക്ക് നയിച്ചതെന്ന് സുമേഷ് പറഞ്ഞു.
ബിജെപി പ്രവര്‍ത്തകരായ ഷിഖില്‍ നാഥ്, ഇ.സി. സായികുമാര്‍, വിജേഷ് നടക്കല്‍, സന്ദീപ് തൃക്കോത്ത്, വി.കെ. തമ്പാന്‍ എന്നിവരും സിപിഐഎമ്മില്‍ ചേര്‍ന്നവരിലാണ്. സമൂഹ സേവന രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന സംഘത്തിന്റെ പാര്‍ട്ടിചേരല്‍ സംസ്ഥാന രാഷ്ട്രീയ തലത്തിലും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
സമൂഹത്തിനായി തുടരുന്നതായിരിക്കും തങ്ങളുടെ മുന്നേറ്റമെന്നും പുതിയ രാഷ്ട്രീയ പാതയില്‍ വച്ച് കൂടുതല്‍ ഇടപെടലുകളുമായി മുന്നേറാനാകുമെന്നും സുമേഷ് പറഞ്ഞു