കണ്ണൂർ: ജൂണിന് ശേഷം സംസ്ഥാനത്ത് ഏറ്റവും അധികം മഴ പെയ്തത് കണ്ണൂർ ജില്ലയിൽ.
വടക്കെ മലബാറിലാണ് മഴ തകർത്ത് പെയ്തത്. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 28 വരെ 2526.3 മില്ലി മീറ്റർ മഴയാണ് കണ്ണൂരിൽ ലഭിച്ചത്.
2309.3 മില്ലിമീറ്റർ മഴയാണ് സാധാരണ ഈ കാലയളവിൽ ലഭിക്കാറുള്ളത്. ഏഴ് ശതമാനം അധിക മഴ ലഭിച്ചു. 2309.1 മില്ലി മീറ്റർ മഴ ലഭിച്ച കാസർകോട് ജില്ലയാണ് മഴക്കണക്കിൽ രണ്ടാമത്.
