Zygo-Ad

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി


കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരനില്‍ നിന്നാണ് ഫോണ്‍ പിടികൂടിയത്. ആറ് മൊബൈല്‍ ഫോണുകളാണ് രണ്ടാഴ്ചക്കിടെ ജയിലില്‍ നിന്ന് പിടികൂടിയത് 

ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിലാണ് ഒന്നാം ബ്ലോക്കിലെ തടവുകാരനില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടിയത്. ഇയാള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

കഴിഞ്ഞ ദിവസം ജയിലിലെ മതില്‍ക്കെട്ടിനു പുറത്തു നിന്ന് മൊബൈല്‍ ഫോണും പുകയില ഉല്‍പന്നങ്ങളും ജയിലിനുള്ളിലേക്ക് എറിഞ്ഞു നല്‍കുന്നതിനിടെ ഒരാള്‍ പൊലീസ് പിടിയിലായിരുന്നു.

പുതിയതെരു പനങ്കാവ് സ്വദേശി അക്ഷയ് പിടിയിലായത്. മൊബൈല്‍ ഫോണും ലഹരിയും എറിഞ്ഞു കൊടുക്കുന്നതിന് 1000 മുതല്‍ 2000 രൂപ വരെ കൂലി കിട്ടാറുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കി. 

നേരത്തെ നിർദേശിക്കുന്നതനുസരിച്ച്‌ ജയിലിനകത്തെ അടയാളങ്ങളിലേക്കാണ് മൊബൈലും ലഹരി മരുന്നുകളും എറിഞ്ഞു നല്‍കുകയെന്നും അക്ഷയ് മൊഴി നല്‍കിയിരുന്നു.

അക്ഷയുടെ കൂടെ ഉണ്ടായിരുന്ന രണ്ടു പേർ ഓടിരക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജയിലിനുള്ളിലേക്ക് മൊബൈലും ലഹരി ഉല്‍പന്നങ്ങളും എറിഞ്ഞു നല്‍കുന്ന റാക്കറ്റിനെ കുറിച്ച്‌ അക്ഷയ് പൊലീസിന് മൊഴി നല്‍കിയത്.

Previous Post Next Post