ബാലുശ്ശേരി പൂനൂരിൽ 24കാരിയായ യുവതിയെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിങ്കാളിമ്മൽ ശ്രീജിത്തിന്റെ ഭാര്യയും കണ്ണൂർ കേളകം സ്വദേശിനിയുമായ ജിസ്നയെയാണ് (24) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസമയത്ത് വീട്ടിൽ രണ്ടുവയസ്സുകാരനായ മകനല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയ ഭർത്താവിന്റെ അച്ഛനാണ് ജിസ്നയെ തൂങ്ങിയ നിലയിൽ കണ്ടത്.
മരണം സംശയാസ്പദമായതിനാൽ ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
