കണ്ണൂർ: ജില്ലയിലെ പനി ക്ലിനിക്കുകൾ സജ്ജമെന്ന് ഡിഎംഒ ഡോ. പീയൂഷ് എം നമ്പൂതിരിപ്പാട് പറഞ്ഞു. പനി കേസുകൾ കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ് റിപ്പോർട്ട് ചെയ്തതെന്ന് ജില്ല പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഡിഎംഒയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര അവലോകന യോഗം വിലയിരുത്തി.
കഴിഞ്ഞ വർഷം ജൂണിൽ 15,997 പനി കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഈ വർഷം ജൂണിൽ 13,839 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2155 (13 ശതമാനം) കേസുകളുടെ കുറവവുണ്ട്. ജൂലായിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5842 കേസുകളുടെ കുറവാണ് (27 ശതമാനം) റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ പനി ക്ലിനിക്കുകൾ വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി.
കഴിഞ്ഞ വർഷം ജൂലായിൽ 1053 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഈ വർഷം ജൂലായിയിൽ 502 ആയി കുറഞ്ഞു. ജില്ലയിൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭക്ഷണ വിതരണ ശാലകളിലും പാനീയങ്ങൾ വിൽക്കുന്ന കടകളിലും പരിശോധന നടത്താനും തീരുമാനിച്ചു.
