കണ്ണൂർ :എംഎസ്എഫിനെതിരെ രൂക്ഷവിമർശനവുമായി കെഎസ് യു കണ്ണൂർ ജില്ലാ സെക്രട്ടറി മുബാസ് സിഎച്ച്. മതം പറഞ്ഞ് വിദ്യാർഥി സമൂഹത്തെ വേർതിരിക്കുന്നുവെന്നും ഇവരെ ക്യാംപസിൽ നിന്ന് അകറ്റി നിർത്തണമെന്ന് കെഎസ് യു നേതാവ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. 'മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളർത്തുന്ന ചില ഇത്തിക്കണികൾ കണ്ണൂരിന്റെ പല ഭാഗത്തായി തല പൊക്കിയിട്ടുണ്ട്. സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾ ക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്കാരം നാടിന് ആപത്താണെന്നും മുബാസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു
