Zygo-Ad

തളിപ്പറമ്പില്‍ എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: കേസില്‍ മദ്രസാധ്യാപകൻ കീഴടങ്ങി


തളിപ്പറമ്പ് : എട്ടു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസാധ്യാപകൻ തലശ്ശേരി കോടതിയില്‍ കീഴടങ്ങി. തളിപ്പറമ്പ് നഗരസഭ പരിധിയില്‍പ്പെടുന്ന ഒരു മദ്രസയിലെ അധ്യാപകനായ ഓണപ്പറമ്പ് സിദിഖ് നഗർ സ്വദേശി മുഹമ്മദ് ഷാഹിദ് ആണ് കീഴടങ്ങിയത്.

മദ്രസയില്‍ വെച്ച്‌ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

രാവിലെ എട്ടുമണിയോടെ ക്ലാസ് മുറിയില്‍ വെച്ച്‌ മൂന്നാം ക്ലാസുകാരിയായ കുട്ടിയുടെ വസ്ത്രം അഴിച്ച്‌ സ്വകാര്യ ഭാഗത്ത് സ്പ‌ർശിച്ചുവെന്നാണ് കേസ്. ഇതിനു മുമ്പുള്ള മറ്റൊരു ദിവസവും സമാന അനുഭവം കുട്ടിക്കുണ്ടായിരുന്നു. 

പരാതിയെ തുടർന്ന് തളിപ്പറമ്പ് പോലീസ് പോക്സോ വകുപ്പില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഷാഹിദ് കീഴടങ്ങിയത്.

Previous Post Next Post