Zygo-Ad

കണ്ണൂർ മയ്യിലില്‍ രക്ഷാബന്ധൻ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ കൊളച്ചേരി സ്വദേശിക്ക് മര്‍ദനം; 25 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്


കണ്ണൂർ: കണ്ണൂർ മയ്യിലില്‍ ആർഎസ്‌എസ് പ്രവർത്തകന് മർദനമേറ്റ സംഭവത്തില്‍ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്.

രക്ഷാബന്ധൻ പരിപാടിയില്‍ പങ്കെടുത്ത മടങ്ങുകയായിരുന്ന ആർഎസ്‌എസ് പ്രവർത്തകനാണ് മർദനമേറ്റത്.

 കൊളച്ചേരി സ്വദേശി രജിത്തിനാണ് മർദനമേറ്റത്. സംഭവത്തില്‍ 25 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ആർഎസ്‌എസ് കണ്ണൂർ ഖണ്ഡ് വിദ്യാർത്ഥി പ്രമുഖ് എ വി രജിത്ത്, മുല്ലക്കൊടി മണ്ഡല്‍ കാര്യവാഹ് സുനില്‍ എന്നിവർക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ അമ്പതോളം വരുന്ന സിപിഎം പ്രവർത്തകർ രക്ഷബന്ധൻ പരിപാടിയിലേക്ക് അതിക്രമിച്ച്‌ കയറുകയായിരുന്നു. 

തുടർന്ന് കണ്ണില്‍ കണ്ടവരെയൊക്കെ ഇവർ മർദ്ദിച്ചു. ഇത് തടയാൻ ശ്രമിക്കവേയാണ് രജിത്തിനെയും സുനിലിനെയും അക്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഇരുവരും മയില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. 25 സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

സിപിഎമ്മിന്റെ ശക്തി കേന്ദ്രമാണ് പ്രദേശം. ആർഎസ്‌എസിന് പ്രദേശത്ത് വർദ്ധിച്ച്‌ വരുന്ന സ്വാധീനം സിപിഎമ്മിനെ അലോസരപ്പെടുത്തുന്നുണ്ട്. സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിനെതിരെ ജില്ലയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Previous Post Next Post