തളിപ്പറമ്പ്: കണ്ണൂരിലെ തളിപ്പറമ്പിൽ ഒൻപതാം ക്ലാസുകാരിയെ അമ്മയുടെ ആണ്‍സുഹൃത്ത് പീഡിപ്പിച്ചു. പോക്സോ കേസില്‍ ഓട്ടോ ഡ്രൈവർ കാനായി സ്വദേശി അനീഷിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു.
2 പെൺകുട്ടികളുടെ മാതാവായ യുവതി മാതമംഗലത്തെ ഓട്ടോ ഡ്രൈവർ അനീഷുമായി നേരത്തേ സമൂഹ മാധ്യമത്തിലൂടെ പരിചയത്തിലായിരുന്നു.
തുടർന്ന് അനീഷും യുവതിയും ഇവരുടെ മൂന്നു മക്കള്‍ക്കുമൊപ്പം പറശ്ശിനിക്കടവില്‍ ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചു. പ്ലസ് ടു വിദ്യാർഥിനിയും ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും ഇവരുടെ ഇളയ കുട്ടിയും ഒപ്പമുണ്ടായിരുന്നു.
പുലർച്ചെ രണ്ടു മണിയോടെ ഒമ്പതില്‍ പഠിക്കുന്ന പതിനാലുകാരിയെ അനീഷ് പീഡിപ്പിക്കുകയായിരുന്നു. ഇതു മൂത്ത കുട്ടി കാണുകയും അമ്മയോട് പറയുകയും ചെയ്തു. എന്നാല്‍ മാനക്കേട് ഭയന്ന് അവർ ഇക്കാര്യം പുറത്തു പറഞ്ഞില്ല.
പിന്നീട് പീഡനത്തിന് ഇരയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി തന്നെയാണ് വിവരം പുറത്ത് പറഞ്ഞത്. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ കണ്ട് സംശയം തോന്നിയ അദ്ധ്യാപിക കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ കുട്ടി വിവരങ്ങള്‍ തുറന്ന് പറയുകയായിരുന്നു.
തുടര്‍ന്ന് കൗണ്‍സിലിങ് നടത്തിയ ശേഷം ചൈല്‍ഡ് ലൈനില്‍ അദ്ധ്യാപകര്‍ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.
സംഭവം നടന്നതു തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ഇവിടേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെയാണ് മാതമംഗലത്ത് വച്ച് അനീഷിനെ പിടികൂടിയത്.
.jpg)