തളിപ്പറമ്പ് നഗരസഭയിലെ കാവിൻമുനമ്പ്-മുള്ളൂൽ-വെള്ളിക്കീൽ-ഏഴാം മൈൽ-തൃച്ചംബരം-മുയ്യം- ബാവുപറമ്പ-കോൾമൊട്ട റോഡിൽ തൃച്ചംബരം ഭാഗത്ത് ക്രോസ് ഡ്രൈനേജ് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ജൂലൈ 15 മുതൽ 30 ദിവസത്തേക്ക് ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മുയ്യം ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ ഭ്രാന്തൻ കുന്ന് പാലക്കുളങ്ങര റോഡ് വഴിയും, തളിപ്പറമ്പ ഭാഗത്തു നിന്നും വരുന്ന വലിയ വാഹനങ്ങൾ ചിന്മയ സ്‌കൂൾ ഭാഗത്തുകൂടിയും തിരിഞ്ഞു പോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.