കണ്ണൂർ: പരിയാരത്ത് മകനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ പിതാവ് പോലീസ് പിടിയില്‍.
പന്നിയൂര്‍ മഴൂരിലെ മലിക്കന്റകത്ത് അബ്ദുല്‍നാസര്‍ മുഹമ്മദിനെയാണ് (55) ഇന്നലെ രാത്രിയോടെ പിടികൂടിയത്.
മകനായ ഷിയാസിനെയാണ് ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. സംഭവ ശേഷം സ്ഥലം വിട്ട അബ്ദുള്‍ നാസര്‍ ഒളിവിലായിരുന്നു. പൂമംഗലം മഴൂര്‍ സ്വദേശിയാണ് അബ്ദുള്‍നാസര്‍.
2023 ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം. കിടപ്പുമുറിയില്‍ കത്തിയുമായെത്തിയ അബ്ദുള്‍ നാസര്‍ മുഹമ്മദ് മകന്റെ ഇരുകാലിലും ഇടത് കൈക്കും വയറിനും വെട്ടുകയായിരുന്നു.
കേസില്‍ ജാമ്യമെടുത്തെങ്കിലും വിചാരണക്ക് കോടതില്‍ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു.
തുടര്‍ന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ പരിയാരം പോലീസ് ശ്രമിച്ചുവരികയായിരുന്നു.
തുടര്‍ന്നാണ് സി ഐയുടെ നിര്‍ദേശപ്രകാരം എ എസ്.ഐ: അരുണ്‍, സീനിയര്‍ സി.പി.ഒ: സനീഷ് കരിപ്പാല്‍, സി.പി.ഒയായ മഹേഷ് എന്നിവരുടെ നേത്യത്വത്തില്‍ മഴൂരില്‍ വെച്ച് പ്രതിയെ പിടികൂടിയത്.