തലശേരി: ചികിത്സയ്ക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ഡോക്ടർക്ക് മൂന്ന് വർഷം ഒരുമാസം തടവും ₹25,000 പിഴയും കോടതി വിധിച്ചു. ശ്രീകണ്ഠപുരം എസ്എംസി ആശുപത്രിയിലെ ഇഎൻടി ഡോക്ടർ പ്രശാന്ത് ജി നായ്ക്കിനെയാണ് (51) ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്.
2020 ജൂൺ 30ന് ചെവിവേദനയ്ക്ക് ആശുപത്രിയിൽ എത്തിയ യുവതിയെ പരിശോധനാമുറിയിൽ വെച്ചാണ് ഡോക്ടർ മാനഭപ്പെടുത്താൻ ശ്രമിച്ചത്. . ഭർത്താവിനെയും കുട്ടിയെയും നഴ്സിനെയും പുറത്താക്കിയാണ് സംഭവം.
കേസിൽ 13 സാക്ഷികളെയും 18 രേഖകളെയും രണ്ട് തൊണ്ടികളും കോടതി പരിശോധിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്കുമാർ പ്രോസിക്യൂഷനു വേണ്ടി ഹാജരായി. പിഴയടച്ചാൽ തുക യുവതിക്ക് നൽകണമെന്നാണ് കോടതി നിർദ്ദേശം.