Zygo-Ad

പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് സമീപം സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം; നിരവധി പേര്‍ക്ക് പരിക്ക്, കൂട്ടിയിടിച്ചത് ഇന്നലെ പിഴ ഈടാക്കി വിട്ടയച്ച ബസ്


പഴയങ്ങാടി: കണ്ണൂർ പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് സമീപം സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. 

സംഭവത്തില്‍ പത്ത് പേർക്ക് പരിക്കേറ്റു. പഴയങ്ങാടി ഭാഗത്തു നിന്ന് മാട്ടൂലിലേക്ക് പോകുന്ന ബസും മാട്ടൂലില്‍ നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.

കഴിഞ്ഞ ദിവസം ട്രാഫിക് നിയന്ത്രണത്തില്‍ നിന്നിരുന്ന ഹോം ഗാർഡിനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ച ബ്രീസ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ട ഒരു ബസ്. 

ഈ ബസ് അന്നേ ദിവസം തന്നെ പിടികൂടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ഇതിന്റെ വീഡിയോ കേരള പോലീസ് സാമൂഹിക മാധ്യമങ്ങളില്‍ റീല്‍ ആയി പങ്കുവെച്ചിരുന്നു. 

അന്ന് പിഴ ഈടാക്കി ബസ് വിട്ടയച്ചിരുന്നു. മണിക്കൂറുകള്‍ക്കുള്ളിലാണ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടിരിക്കുന്നത്.

ബസുകളുടെ മത്സരയോട്ടം പതിവ് കാഴ്ചയാണ്. പലപ്പോഴും ബസിലെ യാത്രികർ തന്നെ ഡ്രൈവർമാരെ ശകാരിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് ഇത്തരം അപകടങ്ങൾ തുടർക്കഥയാകുന്നത്.

Previous Post Next Post