Zygo-Ad

കല്ലുമ്മക്കായ കൃഷിക്ക് ധനസഹായം


 കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 14-ാ ം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കല്ലുമ്മക്കായ കൃഷി ചെയ്യുന്നതിനായി ഗ്രൂപ്പുകള്‍, സ്വയംസഹായ സംഘങ്ങള്‍, കര്‍ഷക കൂട്ടായ്മകള്‍ എന്നവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. മുളകൊണ്ട് നിര്‍മ്മിച്ച 5ഃ5 മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള റാക്ക് നിര്‍മ്മിച്ച് കല്ലുമ്മക്കായ കൃഷി ചെയ്യുന്നതിനായി 15,000 രൂപയാണ് യൂണിറ്റ് കോസ്റ്റ്. ജനറല്‍ വിഭാഗത്തിന് 40 ശതമാനവും (പരമാവധി 6,000 രൂപ) എസ് സി വിഭാഗത്തിന് 75 ശതമാനവും (പരമാവധി 11,250 രൂപ), എസ്ടി വിഭാഗത്തിന് 100 ശതമാനവും സബ്സിഡി അനുവദിക്കും. കൂടാതെ ജില്ലാ പഞ്ചായത്തിന്റ 2025-26 വര്‍ഷത്തെ മത്സ്യശ്രീ പദ്ധതിപ്രകാരം നാല് പേരടങ്ങുന്ന കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്ക് മത്സ്യവിപണന ഔടലറ്റുകള്‍ തുടങ്ങുന്നതിനും അപേക്ഷ ക്ഷണിച്ചു. 75 ശതമാനവും സബ് സിഡി (40,000/രൂപ) അനുവദിക്കും. അപേക്ഷകള്‍ ജൂലൈ 25 നകം തലശ്ശേരി, കണ്ണൂര്‍, മാടായി, അഴീക്കോട് മത്സ്യഭവനുകളില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രാദേശിക മത്സ്യഭവന്‍ ഓഫീസുകളിലോ, കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം. ഫോണ്‍- 0497 2731081

Previous Post Next Post