പരിയാരം: പരിയാരത്ത് സി.പി. എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും തെങ്ങു കയറ്റ തൊഴിലാളിയുമായ ചെമ്മരൻ കടന്നല്‍ കുത്തേറ്റു മരിച്ചു.
കരയത്തുംചാല്‍ അംബേദ്ക്കര്‍ ഉന്നതിയിലെ ചെമ്മരന്‍ പുതുശേരിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം അയല്‍വാസിയുടെ തെങ്ങില്‍ തേങ്ങയിടാന്‍ കയറിയപ്പോള്‍ കടന്നല്‍ കുത്തേല്‍ക്കുകയായിരുന്നു.
ഉടന്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: ശാരദ. മക്കള്‍: ബിനു, ബിജു, ബിജി. മരുമക്കള്‍: ദീപ, നിഷ, ബാബു. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.