കണ്ണൂർ : സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത അതിജീവിതയെ വിവാഹവാഗ്ദാനം നൽകി പലതവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ 54 വർഷം കഠിനതടവിനും 52000 രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ചു. ചേലേരി സ്വദേശി ജാസിം മുഹമ്മദ് (23) ആണ് ശിക്ഷിക്കപ്പെട്ടത്. കണ്ണൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എം.ടി. ജലജാറാണിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷവും പതിനഞ്ച് ദിവസവും കൂടി തടവുശിക്ഷ അനുഭവിക്കണം.
കണ്ണൂർ സിറ്റി ഇൻസ്പെക്ടർ ബിജുപകാശ്, എസ്ഐ കെ. ശൈലേന്ദ്രൻ, എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷ നുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. പ്രീതാകുമാ രി ഹാജരായി. സിപിഒ ദിൽനാ രഞ്ജിത്ത് പ്രോസിക്യൂഷൻ നടപടി ക്ക് സഹായിച്ചു.