എടക്കാട്. ഭാര്യയുമായുള്ള ദാമ്പത്യ പ്രശ്നത്തിൻ്റെ പേരിൽ വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തുകയും ഭാര്യയുടെ മാതാപിതാക്കളെയും ബന്ധുവിനെയും മർദ്ദിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കാടാച്ചിറ സ്വദേശി ഷമൽ (40) നെയാണ് എടക്കാട് പോലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു. ചാല സ്വദേശിനിയായ 50 കാരിയായ വീട്ടമ്മയുടെ പരാതിയിലാണ് കേസെടുത്തത്. 27 ന് രാത്രി 7 മണിയോടെയാണ് സംഭവം. പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി മാരകായുധവുമായി വീട്ടുകാരെ ചീത്ത വിളിച്ച് വീട്ടിലുള്ളവരെ മർദ്ദിക്കുകയും പരാതിക്കാരിധരിച്ച മാക്സി വലിച്ചു കീറി മാറിൽ പിടിച്ച് തള്ളി മാനഹാനി ഉണ്ടാക്കുകയും ഇരുമ്പ് ജാക്കി ഉപയോഗിച്ച് വീടിൻ്റെ ഗ്രില്ലിൻ്റെ പൂട്ട് അടിച്ച് തകർത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച് എല്ലാവരെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി വീടിൻ്റെ ഡോറുകളും ജനൽ ഗ്ലാസുകളും ഫോണും മറ്റും അടിച്ച് തകർത്ത് ഒരു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്ന പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു