Zygo-Ad

അഴീക്കോട് മീൻകുന്ന് കടലില്‍ രണ്ടു യുവാക്കളെ തിരയില്‍പ്പെട്ട് കാണാതായി


കണ്ണൂർ: അഴീക്കോട് മീൻകുന്ന് ബീച്ചില്‍ രണ്ടു യുവാക്കളെ കാണാതായി. കുളിക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു.

പട്ടാനൂർ കോളോളിപ്രം ആനന്ദാലയത്തില്‍ പി.കെ.ഗണേഷ് നമ്പ്യാർ (28), വാരം വലിയന്നൂർ വെള്ളോറ ഹൗസില്‍ പ്രിനീഷ് (27) എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം.

യുവാക്കള്‍ തിരയില്‍പ്പെട്ടത് കണ്ട പരിസരവാസികള്‍ തീരദേശ പോലീസിനേയും അഗ്നിരക്ഷ സേനയേയും വിവരമറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ നടത്തി വരികയാണ്. എന്നാല്‍ കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരച്ചില്‍ ദുഷ്കരമാണ്.

പാറക്കെട്ടില്‍ നിന്ന് ഫോട്ടോ എടുത്ത ശേഷം യുവാക്കള്‍ കടലില്‍ കുളിക്കാൻ ഇറങ്ങുകയായിരുന്നുവെന്ന് സമീപ വാസികള്‍ പറഞ്ഞു. ഇതിനിടെ ഇരുവരും ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. മുങ്ങല്‍ വിദഗ്ധർ ഉള്‍പ്പെടെ എത്തി തിരച്ചില്‍ പുരോഗമിക്കുകയാണ്.

Previous Post Next Post