Zygo-Ad

ലഹരി വിരുദ്ധ സന്ദേശം എഴുത്തുകാരന്റെ ധാർമികതയാവണം: ഡോ ആർ സി കരിപ്പത്ത്


കണ്ണൂർ: ലഹരിയെ തൂത്തെറിയാനുളള നിശ്ചയ ദാർഢ്യം പുതിയ തലമുറ ആർജിക്കേണ്ടതാണെന്ന് പ്രശസ്ത എഴുത്തുകാരൻ ഡോ ആർ സി കരിപ്പത്ത് അഭിപ്രായപ്പെട്ടു.

സപര്യ സാംസ്കാരിക സമിതി സംസ്ഥാന തലത്തിൽ നടത്തിയ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന നോവൽ മത്സരത്തിൽ മികച്ച നോവലായി തിരഞ്ഞെടുത്ത പി.കുഞ്ഞിരാമന് സപര്യ നോവൽ പുരസ്കാരം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വിരുദ്ധത സമൂഹത്തിന്റെ ഉത്തരവാദിത്വമായി മാറണം. 

എഴുത്തുകാരൻ സാമൂഹ്യ നന്മയുടെ തേരാളിയാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ സപര്യ വർക്കിംഗ് പ്രസിഡന്റ് പ്രേമചന്ദ്രൻ ചോമ്പാല അദ്ധ്യക്ഷത വഹിച്ചു. സുകുമാരൻ പെരിയച്ചൂർ പുരസ്കാരപരിചയം നടത്തി. 

പ്രശസ്ത നോവലിസ്റ്റ് ഡോ മുരളീ മോഹനൻ കെ വി മുഖ്യാതിഥി ആയിരുന്നു. നവപുരം മതാതീത ദേവാലയം ഡയറക്ടർ പ്രാപ്പൊയിൽ നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. മഹാ കവി അക്കിത്തം അനുസ്മരണം കാലടി സംസ്കൃത സർവകലാശാല പഠന കേന്ദ്രം മുൻ ഡയറക്ടർ ഡോ ഗീത കാവാലം നടത്തി.

 നോവൽ പുരസ്കാരം പി.കുഞ്ഞിരാമനും പ്രത്യേക ജൂറി നോവൽ പുരസ്കാരം ഇ കെ ഹരികുമാറും ഏറ്റുവാങ്ങി. മഹാ കവി അക്കിത്തം ജന്മശതാബ്ദി പുരസ്കാരം സുരേഷ് മണ്ണാറശാലയും ബാബു ശ്രീവാസവും ഏറ്റുവാങ്ങി. ബ്ളൂ ഇങ്ക് ബുക്സ് മാനേജിംഗ് ഡയറക്ടറും എഴുത്തുകാരനുമായ സി പി ചന്ദ്രൻ, സത്യജിത് റേ ബുക്സ് അവാർഡ് ജേതാവ് രാജൻ അഴീക്കോടൻ എന്നിവരെ ആദരിച്ചു. 

ബ്ളൂ ഇങ്ക് ബുക്സ് പ്രസിദ്ധീകരിച്ച രാസ ലഹരിയുടെ രണ്ടാം പതിപ്പിന്റെ പ്രകാശനം സുകുമാരൻ പെരിയച്ചൂർ എഴുത്തുകാരി അംബുജം കടമ്പൂരിന് നൽകി നിർവഹിച്ചു.

വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച പ്രാപ്പൊയിൽ നാരായണൻ, ഡോ മുരളീ മോഹനൻ കെ വി, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, അജിത് പാട്യം, രാജാമണി കുഞ്ഞിമംഗലം, അഡ്വ.ആര്യ കെ വി, ഗീതാഞ്ജലി അജിത്ത് എന്നിവരെ അനുമോദിച്ചു. 

ആനന്ദ കൃഷ്ണൻ എടച്ചേരി, ടി.വി സജിത്ത് ജയകൃഷ്ണൻ മാടമന, അനിൽകുമാർ പട്ടേന, മലപ്പട്ടം ഗംഗാധരൻ എന്നിവർ സംസാരിച്ചു. ദേശീയ ഗാനാലാപനത്തോടെ പരിപാടി സമാപിച്ചു.

Previous Post Next Post