പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാളെ മുതൽ വരുത്തുന്ന മാറ്റങ്ങൾ ചുവടെ.
ഒ.പി. ടിക്കറ്റിന് പത്ത് രൂപ ഫീസ് ഈടാക്കും. കൂടാതെ ഒ പി ടിക്കറ്റിന് പത്ത് ദിവസത്തെ കാലാവധിയുണ്ടാകും.
ഒ.പിയിൽ നിന്ന് വിവിധ വിഭാഗങ്ങളിൽ പരിശോധനയുടെ ഭാഗമായി കൺസൾട്ടേഷന് വിടുന്നതിന് പ്രത്യേക ചാർജ് ഈടാക്കില്ല. രോഗിയുടെ താല്പര്യാർഥം വിവിധ ഒ.പി. കളിലേക്ക് കാർഡ് എടുക്കാൻ ഫീസ് ഈടാക്കും.
കാഷ്വാലിറ്റി ഒ.പി. ടിക്കറ്റ് ചാർജ് സൗജന്യമാണ്.
ഇതര ആശുപത്രി സേവനങ്ങൾ സൗജന്യമായി ലഭിച്ച് വരുന്ന വിഭാഗങ്ങളിലെ രോഗികൾക്ക് ഒ പി ടിക്കറ്റ് ചാർജ് സൗജന്യമാണ്.