മട്ടന്നൂർ കണ്ണൂർ വിമാന താവളത്തിൽ നിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15-ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും.
തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
കണ്ണൂർ-ദമാം സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്.