Zygo-Ad

ചെറുപുഴയിൽ കുട്ടി ഡ്രൈവറുടെ പിന്നില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച യുവാവിനെതിരെ കേസെടുത്തു


ചെറുപുഴ: പ്രായപൂർത്തിയെത്താത്ത കുട്ടി ഓടിച്ച സ്‌ക്കൂട്ടറിന് പിറകില്‍ സഞ്ചരിച്ച യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു.

പാടിച്ചാല്‍ വയക്കരയിലെ എഴുത്താൻപൊയില്‍ വീട്ടില്‍ എ.പി.വി.അനില്‍കുമാറിന്റെ മകൻ പി.വി.അശ്വിൻകുമാറിന്റെ(18) പേരിലാണ് കേസ്. 

ഇന്നലെ വൈകുന്നേരം 4.10 ന് മാലോം വള്ളിക്കടവില്‍ വെച്ചാണ് വെള്ളരിക്കുണ്ട് എസ്.ഐ പി.ജയരാജൻ വാഹനപരിശോധന നടത്തവെ ഇവർ കുടുങ്ങിയത്.

 മാലോം കസബ പബ്ലിക്ക് സ്‌ക്കൂളിന് സമീപം വെച്ച്‌ കെ.എല്‍-13 എഫ്.4520 ബൈക്കുമായി സഞ്ചരിക്കുന്നതിനിടെയാണ് പോലീസ് പരിശോധന നടന്നത്.

പ്ലസ് ടു സേ പരീക്ഷക്ക് മാലോം കസബ സ്‌ക്കൂളിലെത്തിയ അശ്വിൻകുമാറിന് കാലിന് സുഖമില്ലാത്തതിനാല്‍ കുട്ടിയെ ബൈക്കോടിക്കാൻ വിളിക്കുകയായിരുന്നു. 

ബൈക്ക് ഉടമ താനാണെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞുവെങ്കിലും അന്വേഷണത്തില്‍ ആർ.സി.ഉടമ അരവഞ്ചാല്‍ സ്വദേശിയായ മറ്റൊരാളാണെന്ന് വ്യക്തമായി. മന: പ്പൂർവ്വം പ്രായപൂർത്തി ആവാത്ത കുട്ടിക്ക് ബൈക്കോടിക്കാൻ നല്‍കിയതിനാണ് അശ്വിൻ കുമാറിന്റെ പേരില്‍ കേസെടുത്തത്.

Previous Post Next Post