Zygo-Ad

വീട്ടുമതില്‍ അതിക്രമിച്ചു തകര്‍ത്തു: കണ്ണൂരിൽ അയല്‍വാസിക്കെതിരെ കേസ്


കണ്ണൂർ : അതിക്രമിച്ച്‌ കടന്ന് വീടിൻ്റെ ചുറ്റുമതില്‍ തകർത്തുവെന്ന പരാതിയില്‍ അയല്‍വാസിക്കെതിരെ പൊലീസ് കേസെടുത്തു.

കടന്നപ്പള്ളി ചന്തപ്പുര സ്വദേശി ഇല്ലത്ത് വളപ്പില്‍ പി. പ്രവീണിന്റെ ഉടമസ്ഥതയിലുള്ള തളാപ്പ് ഓലച്ചേരിക്കാവി നടുത്തുള്ള വീട്ടു മതിലാണ് തകർത്തത്. പരാതിയില്‍ അയല്‍വാസിയായ തളാപ്പിലെ ജയനെതിരെ ടൗണ്‍ പൊലിസ് കേസെടുത്തു.

28 ന് വൈകുന്നേരം 4.30മണിക്കാണ് സംഭവം. വീടിന്റെ വടക്ക് ഭാഗം ചുറ്റുമതില്‍ പ്രതി മുൻ വൈരാഗ്യം മൂലം അതിക്രമിച്ച്‌ കടന്ന് തകർത്തതില്‍ 20,000 രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പരാതി. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Previous Post Next Post