കണ്ണൂർ: കമേഴ്ഷ്യല്‍ ക്വാന്റിറ്റി എം.ഡി.എം.എയും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍. കുറ്റ്യാടി, പാലേരി, കോലായിപ്പൊയില്‍ വീട്ടില്‍ അഞ്ചല്‍ റോഷൻ (32)നെയാണ് തൊണ്ടർനാട് പോലീസ് പിടികൂടിയത്.
ശനിയാഴ്ച ഉച്ചയോടെ കുറ്റ്യാടി ഭാഗത്തു നിന്നും കെ എല്‍ 56 എല്‍ 6271 നമ്പർ മോട്ടോർ സൈക്കിള്‍ ഓടിച്ചു വരികയായിരുന്ന ഇയാളെ തടഞ്ഞു നിർത്തി പരിശോധിച്ചതില്‍ ഇയാളുടെ ഷോള്‍ഡർ ബാഗില്‍ നിന്നും 13. 86 ഗ്രാം എംഡിഎം എ യും 1.1 ഗ്രാം കഞ്ചാവും കണ്ടെടുക്കുകയായിരുന്നു.
ഇൻസ്‌പെക്ടർ എസ്. എച്ച്.ഓ എസ് അഷ്‌റഫിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ കെ. പി അബ്ദുള്‍ അസീസ്, ഇ പ്രശാന്ത്, സീനിയർ സിവില്‍ പോലീസ് ഓഫീസറായ ഇ. എ യൂനസ്, സി.പി.ഓ മാരായ പി.ആർ സുധീഷ്, വിമല്‍ജിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.