Zygo-Ad

ചെറുകരയില്‍ ഗ്യാസ് സിലിണ്ടറിൽ ഗ്യാസ് ലീക്കായത് ഓഫാക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച്‌ അപകടം; രക്ഷകരായി തളിപ്പറമ്പിലെ അഗ്നിരക്ഷാസേന


ചെറുകരയില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ അപകടം . വെള്ളുവളപ്പില്‍ രാഘവന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.

സിലിണ്ടറില്‍ നിന്നും ഗ്യാസ് ലീക്കായത് ഓഫാക്കാൻ ശ്രമിക്കുന്നതിനിടെ കുടുംബാംഗം രാജേഷിന് മുറിവേറ്റു.

"റഗുലേറ്ററിലെ സെഫ്റ്റി വാള്‍വ് അടഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല . പുതിയ സിലിണ്ടർ മാറ്റി രാത്രിയോടെ ഇട്ടപ്പോഴാണ് ചോർച്ച വീണ്ടും ആരംഭിക്കുകയും റഗുലേറ്റർ അടക്കാൻ ശ്രമിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയും ചെയ്തത്" -രാജേഷ് പറയുന്നു.

തളിപ്പറമ്പിലെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ വി സഹദേവന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നി രക്ഷാസേന ലീക്ക് തടഞ്ഞ് സുരക്ഷിതമാക്കി. പി നിമേഷ്, എ സിനീഷ്, കെ സരിൻ സത്യൻ, കെ വി മഹേഷ്, വൈശാഖ് പ്രകാശൻ എന്നിവരാണ് സംഘത്തിലുണ്ടായത്.

Previous Post Next Post