Zygo-Ad

തളിപ്പറമ്പ് പൂവംചാലിൽ വീട് തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു

 


തളിപ്പറമ്പ്: പൂവംചാലില്‍ ശനിയാഴ്ച്ച പുലർച്ചയോടെയുണ്ടായ കനത്ത മഴയില്‍ കളപ്പുരക്കല്‍ ഷീബ ബിജുവിന്റെ വീടിന്റെ മേല്‍ക്കൂര തകർന്ന് വീണ് മൂന്ന് പേർക്ക് പരിക്ക്.

ഷീബ ബിജു, മക്കളായ ഷിബിന, ഷിബിൻ എന്നിവരുടെ ദേഹത്താണ് വീട് തകർന്ന് വീണത്. മൂവരും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട് പൂർണ്ണമായി തകർന്നു.

മൂവരെയും ആലക്കോട് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രഥമിക ശുശ്രൂഷ നല്‍കി ബന്ധു വീട്ടിലേക്ക് മാറ്റിയതായി ഉദയഗിരി വില്ലേജ് ഓഫീസർ എസ് നകുല്‍ രാജൻ അറിയിച്ചു.

Previous Post Next Post