മുണ്ടയാട് മേഖലാ കോഴി വളർത്തൽ കേന്ദ്രത്തിൽ നിർമിച്ച ക്യാമ്പസ് റോഡ്, പൗൾട്രി സിക്ക് ഷെഡ് എന്നിവ മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. പൊതുമരാമത്ത് എക്സി. എൻജിനിയർ ഷാജി തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. എസ് സന്തോഷ്, ഷാഹിന മൊയീൻ, ഡോ, അനിൽ കുമാർനായർ, ഡോ. കെ വി സന്തോഷ് കുമാർ, ഡോ. ഇ കെ പ്രീത, ഡോ. പി കെ പത്മരാജ്, ഡോ. പി ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
ചാത്തമംഗലം മേഖലാ കോഴി വളർത്തൽ കേന്ദ്രം അസി. ഡയറക്ടർ സിബി കെ ചാക്കോ 'പൗൾട്രി ഫാമുകളിലെ ജൈവസുരക്ഷ' വി ഷയം അവതരിപ്പിച്ചു. മുണ്ടയാട് മേഖലാ കോഴി വളർത്തൽ കേന്ദ്രത്തിൻ്റെ ഉപഹാരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മന്ത്രി ചിഞ്ചുറാണിക്ക് സമ്മാനിച്ചു. 26 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അസി. ഡയറക്ടർ പി ഗിരീഷ് കുമാർ, 28 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ഫിൽഡ് ഓഫീസർ വി വികാസ് കുമാർ എന്നിവർക്കുള്ള ഉപഹാരം മന്ത്രി ചിഞ്ചു റാണി കൈമാറി.