Zygo-Ad

പാറക്കണ്ടി മഞ്ചപ്പാലം റോഡ് റെഡ് അലർട്ട് സമയത്ത് പണി തുടങ്ങാത്തതിന്റെ പേരിൽ കോൺട്രാക്ടറുടെ വീട്ടിൽ കോർപ്പറേഷൻ സെക്രട്ടറിയുടെ നോട്ടീസ് പതിക്കലും ഭീഷണിയും


 -2025 മെയ് 27 ന് എഗ്രിമെൻ്റ് വെച്ച പാറക്കണ്ടി മഞ്ചപ്പാലം റോഡ് റെഡ് അലർട്ട് സമയത്ത് പണി തുടങ്ങാത്തതിൽ സി പി എം പള്ളിക്കുന്നു ലോക്കൽ കമ്മിറ്റി അംഗവും കോൺട്രാക്ടറുമായ എം ധീരജ് കുമാറിന് കോർപ്പറേഷൻ സെക്രട്ടറിയുടെ ഭീഷണിയും വീട്ടിൽ നോട്ടീസ് പതിക്കലും നടത്തി.

 വീട്ടിൽ സ്ത്രീകൾ മാത്രമുള്ള സമയത്താണ് യാതൊരു മുന്നറിയിപ്പും കൂടാതെ നോട്ടീസ് പതിച്ചത്. കോർപ്പറേഷന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം നടന്നിരിക്കുന്നത്. 

ജില്ലയിൽ കനത്ത കാറ്റും മഴയും തുടരുമ്പോൾ ജില്ലാ കലക്ടർ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കോർപ്പറേഷൻ സെക്രട്ടറി ഇങ്ങനെ ചെയ്തിരിക്കുന്നത്. 3 ദിവസം മുമ്പ് ഏർപ്പെട്ട കരാറിന്റെ പേരിലാണ് ഈ നടപടി.

Previous Post Next Post