മയ്യിൽ: കുറ്റ്യാട്ടൂർ ബസാറിൽ കുറുക്കൻ്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്. കുറ്റ്യാട്ടൂർ ബസാറിലെ എം പ്രമോദിന് (48) ആണ് ആക്രമണത്തിൽ സാരമായി പരിക്കേറ്റത്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ആക്രമണത്തിൽ പ്രമോദിൻ്റെ കൈകൾക്കാണ് പരിക്കേറ്റത്. തുടർന്ന് മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.