Zygo-Ad

റെസ്‌ക്യൂ ഗാര്‍ഡ് നിയമനം

 


കണ്ണൂർ: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ജൂണ്‍ ഒന്‍പത് മുതല്‍ ജൂലായ് 31 വരെ കടല്‍ രക്ഷാ പ്രവര്‍ത്തനത്തിന് റെസ്‌ക്യു ഗാര്‍ഡുമാരെ നിയമിക്കുന്നു. ജില്ലയിലെ സ്ഥിരതാമസക്കാരായ 20 നും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗീകരിച്ച മത്സ്യത്തൊഴിലാളികള്‍ക്കും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. 

കടല്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ മെയ് 24 നകം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഫിഷറീസ് സ്റ്റേഷനില്‍ നേരിട്ടോ, adfisherieskannur@gmail.com മെയില്‍ വഴിയോ അപേക്ഷിക്കാം.

ഫോണ്‍: 04972 732487, 9496007039

Previous Post Next Post