പയ്യന്നൂർ:കാറിൽ കടത്തി കൊണ്ടു വന്ന 100 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ .
വലിയപറമ്പ് തൃക്കരിപ്പൂരിലെ മുനീറ മൻസിലെ എം കെ മുനീർ (38) ആണ് പിടിയിലായത്. പയ്യന്നൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ ദിനേശനും പാർട്ടിയും പയ്യന്നൂർ കൊറ്റി എന്ന സ്ഥലത്ത് വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .പ്രതിസഞ്ചരിച്ച കെ എൽ 56 എസ് 7695 മാരുതി സ്വിഫ്റ്റ കാറും കസ്റ്റഡിയിൽ എടുത്തു .
പ്രതിയുടെ പേരിൽ എൻ ഡി പി എസ് കേസ് രജിസ്റ്റർ ചെയ്തു.അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ എ അസീസ്, പി വി ശ്രീനിവാസൻ , സിവിൽ എക്സൈസ് ഓഫീസർ കെ ശരത്ത്, പി വി ജയേഷ് , ടി വി വിനേഷ് , കെ വിനീഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പി വി അജിത് എന്നിവരും പ്രതിയെ പിടികൂടിയ എക്സൈസ് പാർട്ടിയിൽ ഉണ്ടായിരുന്നു.