Zygo-Ad

കണ്ണൂർ നഗരത്തിലെ അനധികൃത പാർക്കിങ്ങ്; നടപടി സ്വീകരിക്കും

 


കണ്ണൂർ : അനധികൃത പാർക്കിങ്, പെർമിറ്റ് /ലൈസൻസ് ഇല്ലാതെ കണ്ണൂർ നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായി കണ്ണൂർ ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ നേതൃത്വത്തിൽ ഏപ്രിൽ 29 മുതൽ പുതിയ സ്‌ക്വാഡ് രൂപീകരിച്ച് വാഹന പരിശോധന നടത്തും

പരിശോധനയിൽ നിയമലംഘനം കണ്ടെത്തുന്ന പക്ഷം ശക്തമായ നടപടികൾ സ്വീകരിക്കും. നിയമലംഘനം ആവർത്തിച്ചാൽ പെർമിറ്റ് /ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് കടക്കുമെന്നും കണ്ണൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

Previous Post Next Post