Zygo-Ad

ഹർത്താലും ബസ് പണിമുടക്കും 8-ലേക്ക് മാറ്റി

 


കണ്ണൂർ: നടാൽ റെയിൽവേ ഗേറ്റ് കടന്ന് വരുന്ന വാഹനങ്ങൾക്ക് ദേശീയ പാത 66 ന്റെ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിന് വഴിയൊരുക്കണം എന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി ഇന്ന് നടത്താനിരുന്ന കണ്ണൂർ നിയോജക മണ്ഡലതല ഹർത്താലും ബസ് പണിമുടക്കും എട്ടിലേക്ക് മാറ്റി. ഒകെയുപി സ്കൂളിന് സമീപം അടിപ്പാത നിർമിച്ച് പ്രശ്ന പരിഹാരം കാണണമെന്ന ആവശ്യം ദേശീയ പാത അതോറിറ്റി അവഗണിക്കുക ആണെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.

Previous Post Next Post