Zygo-Ad

ചാൽ ബീച്ചിനടുത്ത് ബോട്ട് മുങ്ങി

   


അഴീക്കോട് :ചാൽ ബീച്ചിനടുത്ത് കടലിൽ മണൽത്തിട്ടയിൽ തട്ടി മീൻപിടിത്ത ബോട്ട് മുങ്ങി തലശ്ശേരിയിൽനിന്ന് അറ്റകുറ്റപ്പണിക്കായി അഴീക്കലിൽ കൊണ്ടുവരുന്ന മദീന എന്ന് പേരുള്ള സ്വകാര്യ ബോട്ടാണ് കഴിഞ്ഞ ദിവസം മുങ്ങിയത്. പിന്നീട് ബോട്ട് അഴീക്കലിലെ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ് എന്നിവർ ചേർന്ന് തീരത്തടുപ്പിച്ചു. എന്നാൽ, പഴകിയ ബോട്ട് തീരത്തുവെച്ച് പൊളിക്കാൻ നോക്കവേ ചിലർ തടഞ്ഞത് വാക്കുതർക്കത്തിനിടയാക്കി. ഫിഷറീസ്, തുറമുഖവകുപ്പിന്റെ അനുമതിയില്ലാതെയാണ് പൊളിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. പിന്നീട് പൊളിക്കൽ നിർത്തിവെച്ചു.

Previous Post Next Post