കണ്ണൂർ :വ്യാപാര രംഗത്തെ മാന്ദ്യം കാരണം സോഡ, സോഫ്റ്റ് ഡ്രിങ്ക്‌സ് ഉൽപ്പന്നങ്ങളുടെ വിലവർധിപ്പിക്കേണ്ടതില്ലെന്ന് സോഡ, സോഫ്റ്റ് ഡ്രിങ്ക്സ് ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ കെ സഹദേവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി കെ ശ്രീനിവാസൻ അധ്യക്ഷനായി. ടി രാമകൃഷ്ണൻ, എൻ ജനാർദനൻ, കെ ശരത്നാൽ, പി എം സുധാകരൻ, പി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു