തിരുവനന്തപുരം: മയക്കുമരുന്നിനെതിരായ ഓപ്പറേഷൻ ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് ഒരാഴ്ചക്കിടെ അറസ്റ്റിലായത് 2854 പേർ. ഫെബ്രുവരി 22 മുതൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ എംഡിഎംഎയും 154 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 2762 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഡിജിപി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ ഡി-ഹണ്ട് നടത്തിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു സംസ്ഥാന വ്യാപകമായ പരിശോധന.വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. ലഹരിവസ്തുക്കൾ വിൽപ്പന നടത്തുകയോ, ഉപയോഗിക്കുകയോ, കൈവശം വയ്ക്കുകയോ ചെയ്തിട്ടുള്ള 2854 പേരെ അറസ്റ്റ് ചെയ്തത്.
ഒമ്പത് ദിവസങ്ങൾക്കുള്ളിലാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.