കണ്ണൂർ: അഞ്ച് തദ്ദേശ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. മൊകേരി, കരിവെള്ളൂർ-പെരളം, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തുകൾ, എടക്കാട്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവയാണ് ആദ്യമായി അംഗീകാരം നേടിയത്.
കണ്ണൂർ കോർപറേഷന്റെ 2024-25 വാർഷിക പദ്ധതി ഭേദഗതിക്കും അംഗീകാരമായി.
യോഗത്തിൽ ഡിപിസി ചെയർപേഴ്‌സനായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ.കെ രത്‌നകുമാരി അധ്യക്ഷയായി. ഡിപിസി അംഗങ്ങളായ അഡ്വ. ടി. സരള, കെ താഹിറ, എൻ പി ശ്രീധരൻ, ഗവ. നോമിനി കെ വി ഗോവിന്ദൻ, ഡിപിഒ നെനോജ് മേപ്പടിയത്ത് എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി അമച്വർ നാടക മത്സരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട കോട്ടയം ഗ്രാമപഞ്ചായത്തിലെ ഹെഡ് ക്ലാർക്ക് നിഷയ്ക്ക് ഡിപിസിയുടെ ഉപഹാരം നൽകി.