അധ്യാപികമാരുടെയും സഹപാഠികളായ വിദ്യാർഥിനികളുടെയും ചിത്രം മോർഫ് ചെയ്ത‌് പ്രചരിപ്പിച്ചതിൽ സഹപാഠികൾക്കെതിരെ കേസ്. കണ്ണൂർ അങ്ങാടിക്കടവ് ഡോൺബോസ്കോ കോളേജിലെ മൂന്ന് വിദ്യാർഥികൾക്കെതിരെ കേസെടുത്തു
ഷാൻ മുഹമ്മദ്, അഖിൽ ചാക്കോ, ഷാരോൺ എന്നിവർക്കെതിരെയാണ് കരിക്കോട്ടക്കരി പൊലീസ് കേസെടുത്തത്.
കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിലാണ് കേസ് എടുത്തത്. 18 പേരുടെ നഗ്ന ചിത്രങ്ങളാണ് മുഖം മോർഫ് ചെയ്ത് വ്യാജമായി ഉണ്ടാക്കിയത്.
ഇവരുടെ മൊബൈലിൽ നിന്ന് വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.